രേഖകളില്ലാതെ കടത്തിയ ആക്രി സാധനങ്ങള്‍ ജിഎസ്ടി സ്‌ക്വാഡ് പിടികൂടി; നികുതിയും പിഴയുമായി ഈടാക്കിയത് 4.76 ലക്ഷം രൂപ

പട്ടാമ്പിയില്‍നിന്ന് ഡല്‍ഹിയിലേക്ക് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന അലുമിനിയം, ചെമ്പ്, പാഴ് വസ്തുക്കള്‍ തുടങ്ങിയവയടങ്ങിയ ലോറി പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

Update: 2021-07-01 04:21 GMT

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച പാഴ്വസ്തുക്കള്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പെരിന്തല്‍മണ്ണയില്‍ പിടികൂടി.

പട്ടാമ്പിയില്‍നിന്ന് ഡല്‍ഹിയിലേക്ക് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന അലുമിനിയം, ചെമ്പ്, പാഴ് വസ്തുക്കള്‍ തുടങ്ങിയവയടങ്ങിയ ലോറി പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നികുതിയും പിഴയുമായി 4,76,456 രൂപ ഈടാക്കി വസ്തുക്കള്‍ വിട്ടുനല്‍കി.

ജിഎസ്ടി കോഴിക്കോട് ജോയിന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമ്മിഷണര്‍ കെ മുഹമ്മദ് സലിം എന്നിവരുടെ നിര്‍ദേശപ്രകാരം സ്‌റ്റേറ്റ് ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) എ എം ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍മാരായ എം വി സ്വാദിഖ്, ടി വി മധുസൂദനന്‍, വി അഞ്ജന, കെ സുജേഷ് ബാബു എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായി രൂപവത്കരിച്ച സ്‌ക്വാഡുകളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News