''തുടര്‍ച്ചയായി കരഞ്ഞതിന്' കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന അമ്മ അറസ്റ്റില്‍

Update: 2025-04-10 01:13 GMT
തുടര്‍ച്ചയായി കരഞ്ഞതിന് കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന അമ്മ അറസ്റ്റില്‍

അഹമദാബാദ്: തുടര്‍ച്ചയായി കരഞ്ഞെന്ന് ആരോപിച്ച് സ്വന്തം കുഞ്ഞിനെ കൊന്ന യുവതി അറസ്റ്റില്‍. ഗുജറാത്തിലെ മേഘാനി നഗറിലെ കരിഷ് ഭാഗെല്‍ എന്ന 22കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച മുതല്‍ കുഞ്ഞിനെ കാണുന്നില്ലെന്ന് കരിഷ്മ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ദിലീപ് പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കുഞ്ഞിനെ കിണറ്റില്‍ ഇട്ട് കൊന്നത് അമ്മ തന്നെയാണെന്ന് പോലിസ് അറിയിച്ചു.

Similar News