പദ്ധതി നിര്‍വ്വഹണത്തില്‍ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമത്

Update: 2022-04-01 09:51 GMT

ഗുരുവായൂര്‍: 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 112.08 ശതമാനം (സ്പില്‍ ഓവര്‍ ഉള്‍പ്പടെ) പൂര്‍ത്തീകരണത്തോടെ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമതായി. രണ്ടാമതുളള കൊടുങ്ങല്ലൂര്‍ നഗരസഭയേക്കാള്‍ 7 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം നഗരസഭയുടെ ബജറ്റ് വിഹിതമായ 13.25 കോടി രൂപയും സ്പില്‍ ഓവര്‍ പദ്ധതികളും ഉള്‍പ്പടെ 14.85 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഗുരുവായൂര്‍ നഗരസഭ പദ്ധതി വിഹിതം നൂറു ശതമാനം നേട്ടം കൈവരിക്കുന്നത്. ഉല്‍പ്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലെ വികസന പദ്ധതികളാണ് നഗരസഭ നടപ്പിലാക്കിയത്. നഗരസഭയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു.

Tags:    

Similar News