ബ്രീത്ത് ഈസി പ്രോഗ്രാമില്‍ ജിവിഎച്ച്എസ്എസ് കിഴുപറമ്പ് പങ്കാളികളായി

Update: 2021-05-29 14:39 GMT

അരീക്കോട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു കിഴുപറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത് ഈസി ചലഞ്ചില്‍ പങ്കാളികളായി. പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ 46,500 രൂപ ജില്ലാ പഞ്ചായത്തിന് കൈമാറി. പിടിഎ പ്രസിഡണ്ട് എം ഇ ഫസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് ബഷീര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റൈഹാന കുറുമാടന് തുക കൈമാറി.

എസ്.എം.സി ചെയര്‍മാന്‍ എം.എം മുഹമ്മദ്, എച്ച് എം കെ.കെ റീന, സ്റ്റാഫ് സെക്രട്ടറി പി.കെ പ്രകാശന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എ.വി സുധീര്‍, കെ സൈഫുദ്ധീന്‍, സി.കെ അബൂബക്കര്‍ എസ്.എം. സി മെമ്പര്‍ ഫസല്‍ കരുവാടന്‍ പങ്കെടുത്തു.

Tags:    

Similar News