ഗ്യാന്‍വാപി മസ്ജിദ്: വാരാണസി ജഡ്ജിക്ക് വധഭീഷണിയെന്ന്; സുരക്ഷ വര്‍ധിപ്പിച്ചു

Update: 2022-06-08 05:48 GMT

വാരാണസി: യുപിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സര്‍വേക്ക് ഉത്തരവിട്ട ജഡ്ജിക്ക് വധഭീഷണിയെന്ന് യുപി സര്‍ക്കാര്‍. സീനിയര്‍ ജിവിഷന്‍ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകറിനാണ് വധഭീഷണിയുള്ളത്. ഇസ് ലാമിക് ആഗാസ് മുവ്‌മെന്റ് എന്ന സംഘനടയാണ് ഭീഷണിക്കത്തയച്ചിരിക്കുന്നതത്രെ. 

ഭീഷണി സന്ദേശം രജിസ്റ്റേര്‍ഡ് പോസ്റ്റിലാണ് ലഭിച്ചത്. അദ്ദേഹം ഉടന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അറിയിക്കുകയായിരുന്നു.

ജഡ്ജി ഭീഷണി സന്ദേശത്തെക്കുറിച്ച് വിവരം നല്‍കിയ ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ് പി എ സതീശ് ഗണേശ് പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല

സിവില്‍ ജഡ്ജിയുടെയും മാതാവിന്റെയും സുരക്ഷാനടപടികള്‍ പുനപ്പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.

ഇപ്പോള്‍ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്.

കൈകൊണ്ട് എഴുതിയ സന്ദേശം ഒരു കാസിഫ് അഹമ്മദ് സിദ്ദിഖിയാണ് ഒപ്പിട്ടിരിക്കുന്നത്.

മുന്‍ സുപിംകോടതി ചീഫ് ജസ്റ്റിസിനെക്കു്‌റിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. 

Tags:    

Similar News