പകുതി വില വാഗ്ദാന തട്ടിപ്പ് കേസ്: കെ എന്‍ ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Update: 2025-03-11 08:03 GMT
പകുതി വില വാഗ്ദാന തട്ടിപ്പ് കേസ്: കെ എന്‍ ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പകുതി വില വാഗ്ദാന തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്ന് പോലിസ് വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നുമാണ് ആനന്ദകുമാറിന്റെ അവകാശവാദം.

Tags:    

Similar News