കുഴല്‍പ്പണം തട്ടിയെടുക്കല്‍; ബിജെപി ആര്‍എസ്എസ് ബന്ധം പോലീസ് സ്ഥീരികരിച്ചു

കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

Update: 2021-04-30 01:01 GMT

തൃശൂര്‍: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ബന്ധമുണ്ടെന്ന് കാര്യം പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് കേസന്വേഷണച്ചുമതലയുള്ള തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.


ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തമായതായും എസ്.പി. പറഞ്ഞു. പോലീസ് സുനില്‍ നായിക്കിനോ ചോദ്യം ചെയ്തു. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധര്‍മ്മരാജന്‍ ആണെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധര്‍മ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. ധര്‍മ്മരാജനുമായി വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനില്‍ നായിക് പോലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.




Tags:    

Similar News