എടിഎം കാര്‍ഡ് നമ്പര്‍ വാങ്ങി ഓണ്‍ലൈന്‍ വഴി അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തെന്ന്

Update: 2022-08-12 16:24 GMT

മാള: എടിഎം കാര്‍ഡ് നമ്പര്‍ വാങ്ങി ഓണ്‍ലൈന്‍ വഴി അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു. മാളപള്ളിപ്പുറം മൂന്നുമുറി ഇസ്തംബൂള്‍ ഹോട്ടല്‍ ഉടമ വെട്ടിമറ്റം ജലീലാണ് തട്ടിപ്പിനിരയായത്.

പട്ടാളകാരനാണെന്നും മാളയില്‍ ക്യാമ്പു ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് വന്നത്. തുടര്‍ന്ന് 20 കിലോ കോഴി ആവശ്യപ്പെട്ടു. പണം അയച്ചു തരാന്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. ബാങ്കില്‍ നിന്നും പണം നഷ്ടമായപ്പോഴാണ് ജലീല്‍ തട്ടിപ്പിനിരയായത് അറിഞ്ഞത്. സമാനമായ തട്ടിപ്പിന് പട്ടാളക്യാമ്പില്‍ നിന്നാണെന്ന് അവകാശപെട്ട് മാളപള്ളിപ്പുറം മണ്ണാന്തറ മസ്ഊദിന്റെ റാഹത്ത് ചിക്കന്‍ സ്റ്റാളിലും വിളി വന്നു.

ഇവിടേയും 20 കിലോ കോഴിയാണ് ആവശ്യപെട്ടത്. ബാങ്ക് അക്കൗണ്ട് ചോദിച്ചതോടെ സംശയം തോന്നിയ ഉടമ നേരില്‍ വരണമെന്നറിയിച്ചു. നേരില്‍ വരാന്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും അക്കൗണ്ട് നമ്പര്‍ നല്‍കാനും തന്ത്രപരമായി വീണ്ടും ആവശ്യപെട്ടു. തന്റെ ബന്ധു പോലിസില്‍ ഉണ്ടെന്നറിയിച്ചതോടെ വിളിച്ചയാള്‍ ഫോണ്‍ കട്ടാക്കിയതായും മസ്ഊദ് പറയുന്നു.

പണം നഷ്ടപെട്ട ജലീല്‍ മാള പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News