ന്യൂമാഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും: കണ്ണൂര്‍ ജില്ലാ കലക്ടര്‍
മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സാമൂഹ്യ വ്യാപനത്തിലൂടെ ആണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മാഹി: ന്യൂമാഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സാമൂഹ്യ വ്യാപനത്തിലൂടെ ആണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 71കാരന് രോഗം പടര്‍ന്നത് എവിടെനിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്നുമെത്തിയ ആരുമായും ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.