ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം; സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി

പി ജി പ്രവേശനത്തില്‍ സുപ്രിം കോടതി വിധി വന്ന ശേഷമേ തീരുമാനമെടുക്കാനാകൂ. ഡോക്ടര്‍മാരുടെ ജോലിഭാരം മനസ്സിലാക്കുന്നു. ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്

Update: 2021-12-12 12:04 GMT

തിരുവനന്തപുരം: സമരത്തില്‍ നിന്ന് പി ജി ഡോക്ടര്‍മാര്‍ പിന്‍മാറണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പി ജി പ്രവേശനത്തില്‍ സുപ്രിം കോടതി വിധി വന്ന ശേഷമേ തീരുമാനമെടുക്കാനാകൂ. ഡോക്ടര്‍മാരുടെ ജോലിഭാരം മനസ്സിലാക്കുന്നു. ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരം രണ്ടാംദിവസവും ശക്തമായി തുടരുകയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടിലാണ് സമരക്കാര്‍. സമരം തുടര്‍ന്നാല്‍ മിക്ക മെഡിക്കല്‍ കോളജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.

അതേ സമയം ഡിവൈഎഫ്‌ഐ സമരം അധാര്‍മികമാണെന്ന് ആരോപിച്ചു. എന്നാല്‍, സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി.

Tags:    

Similar News