മാധ്യമങ്ങളെ കാണാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; 'രോഗഭീതി' ഒഴിവാക്കാനാണെന്ന വിചിത്ര വിശദീകരണവുമായി ആരോഗ്യവകുപ്പ്

Update: 2021-12-06 11:36 GMT

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളെ കാണുന്നതിന് കേരള സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ രോഗങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പല പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ച് വരുന്നത് ഔദ്യോഗികമല്ലെന്നും ഉത്തരവില്‍ സൂചിപ്പിച്ചുണ്ട്. 

ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ചെയ്യാവുന്നതാണ്.

ആരോഗ്യ ഡയറക്ടര്‍ വി കെ രാജുവാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. അതേസമയം ഡോക്ടര്‍മാര്‍ രോഗവുമായി ബന്ധപ്പെട്ട ഒരു വസ്തുത പുറത്തുവിടുന്നത് എങ്ങനെയാണ് രോഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയെന്ന് വ്യക്തമല്ല.

ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമ്പോള്‍ അതീവ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്ന് ഉത്തരവില്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

ഉത്തരവ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.

Tags:    

Similar News