
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതംരംഗ മുന്നറിയിപ്പ്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉഷ്ണതംരംഗത്തിനു സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.