ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തോടടുത്തു

Update: 2021-01-04 03:50 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിന്റെ പല ഭാഗത്തും തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞില്‍ ദൃശ്യത വളരെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞ താപനില 10ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

കഴിഞ്ഞ ആഴ്ചയിലെപ്പോലെ ഇന്നും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.

അതേസമയം കിഴക്ക്, മധ്യ, വടക്ക്പടിഞ്ഞാറ് ഇന്ത്യയില്‍ അടുത്ത ഏതാനും ദിവസം താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രിവര താഴാന്‍ സാധ്യതയുണ്ട്.

കിഴക്കന്‍ ഇന്ത്യയില്‍ അടുത്ത 24 മണിക്കൂറില്‍ 2-3 ഡിഗ്രിവരെ താപനില താഴാം.

ഡല്‍ഹിക്കു പുറമെ അസം, ബീഹാര്‍, ബംഗാള്‍, സിക്കിം, ജാര്‍ഖണ്ഡ്, മേഘാലയ, മിസോറം ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും മൂടല്‍മഞ്ഞുണ്ട്, അടുത്ത ദിവസങ്ങളിലും അത് തുടരാം.

തണുത്ത അന്തരീക്ഷം ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പല പ്രദേശങ്ങളെയും ഒറ്റപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News