കോഴിക്കോട് മഴ കനക്കും; മത്സ്യബന്ധനത്തിന് വിലക്ക്

Update: 2024-12-03 05:46 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ അഞ്ച് വരെയാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എലത്തൂര്‍ കോസ്റ്റല്‍ പോലിസാണ് മുന്നറിയിപ്പ് നല്‍കിയത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.




Tags:    

Similar News