മലപ്പുറം: മലപ്പുറത്തെ കരുവാരക്കുണ്ടില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍പുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ് മലവെള്ളം ഒഴുകിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേഖലയില്‍ ശക്തമായ മഴ തുടങ്ങിയത്. നിലവില്‍ മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.