ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ 20 പേര്‍ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതില്‍പെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭരത്പുര്‍ ജില്ലയിലെ ബംഗംഗ പുഴയില്‍ ഏഴുപേര്‍ മുങ്ങിമരിച്ചു. സ്‌കൂട്ടര്‍ പുഴയില്‍ ഒലിച്ചുപോയി രണ്ടുപേര്‍ മരിച്ചു. ജയ്പുര്‍, കരൗളി, സവായി മധോപുര്‍, ദൗസ തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകില്‍ ശക്തമായ മഴയാണ് രാജസ്ഥാനില്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജന്‍ലാലല്‍ ശര്‍മ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട