ഉത്തരാഖണ്ഡില്‍ കനത്ത മഴ; പാലം തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോയി

പാലം തകര്‍ന്നതോടെ ഋഷികേശ് - ദേവപ്രയാഗ്, ഋഷികേശ് - തെഹ്‌റി, ഡെറാഡൂണ്‍ - മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു.

Update: 2021-08-27 12:43 GMT

ഡെറാഡൂണ്‍: ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം. റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍ ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. ആളപായം ഉണ്ടായതായി അറിയില്ല.


പാലം തകര്‍ന്നതോടെ ഋഷികേശ് - ദേവപ്രയാഗ്, ഋഷികേശ് - തെഹ്‌റി, ഡെറാഡൂണ്‍ - മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത - സഹസ്രധാര ലിങ്ക് റോഡ് പൂര്‍ണമായും നദിയില്‍ മുങ്ങി.




Tags:    

Similar News