ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു

Update: 2024-11-28 11:32 GMT

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു. 49 കാരനായ ഹേമന്ത് സോറന്റെ നാലാമത്തെ മുഖ്യമന്ത്രി പദമാണിത്.

റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. റാഞ്ചിയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് വിപുലമായ പരിപാടികളാണ് ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് ബര്‍ഹൈത്ത് നിയമസഭാ സീറ്റില്‍ നിന്നുംവിജയിച്ചത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81ല്‍ 56 സീറ്റുകളും നേടി വിജയം ഉറപ്പിച്ചു. അതേസമയം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 24 സീറ്റുകളാണ് നേടാനായത്.

Tags:    

Similar News