ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കുക; ഉത്തരവിറക്കി ഹൈക്കോടതി
2011ല്‍ ഐജി പി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പദ്ധതിയുടെ പേരില്‍ കോര്‍ഡിനേറ്റര്‍ പണപ്പിരിവ് നടത്തിയെന്ന പോലിസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ്.
ശബരിമലയിലെ കേരള പോലിസിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകളും കൂടിചേര്‍ന്ന് ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം നീക്കം ചെയ്യുന്നതിനു വേണ്ടി കൊണ്ടു വന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. 2011ല്‍ ഐജി പി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.