ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കൂട്ടബലാല്‍സംഗം ചെയ്തു, പ്രതിഷേധം (വിഡിയോ)

Update: 2025-02-06 05:18 GMT
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കൂട്ടബലാല്‍സംഗം ചെയ്തു, പ്രതിഷേധം (വിഡിയോ)

കൃഷ്ണഗിരി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ മൂന്ന് സ്‌കൂള്‍ അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.

ഒരു മാസത്തിലേറെയായി പെണ്‍കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനാല്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ചപ്പോഴാണ് അമ്മ പീഡന വിവരം വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കാനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ വിവരം അറിയിക്കാനും പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News