ഡല്‍ഹി ജഹാംഗീര്‍ പുരിയിലെ ഹിന്ദുത്വ ആക്രമണം: 14 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് 10 സംഘങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 14 പേരെ അറസ്റ്റു ചെയ്തു. ഹനുമാന്‍ ജയന്തി റാലിയെ ആക്രമിച്ചുവെന്നാരോപിച്ചാണ് ഹിന്ദുത്വര്‍ പ്രദേശവാസികള്‍ക്കെതിരേ ആക്രമണം നടത്തിയത്.
എട്ട് പോലിസുകാരടക്കം ഒമ്പത് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കല്ലേറിലാണ് പരിക്ക് പറ്റിയതെന്ന് പോലിസ് അറിയിച്ചു.
പരിക്കേറ്റവരില്‍ ഡല്‍ഹി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മേഖലാല്‍ മീണയുമുണ്ട്. അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. അസ് ലം എന്നയാളാണ് വെടിവച്ചതെന്ന് പോലിസ് ആരോപിച്ചു. ഇയാളില്‍നിന്ന് ഒരു നാടന്‍ തോക്കും കണ്ടെടുത്തുവെന്ന് പോലിസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകുന്ന നിലക്ക് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും. സാമൂഹികമാധ്യങ്ങള്‍ വഴി പ്രതികളെ പിടികൂടാനുള്ള ശ്രമവും തുടരുന്നു.
ആയുധം കൈവശംവച്ചതടക്കം നിരവധി വകുപ്പുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. അന്വേഷണത്തിന് 10 സംഘങ്ങളെ നിയോഗിച്ചു.