പിണറായി വിജയന്റേത് സംഘപരിവാറിന്റെ വോട്ടുവാങ്ങി നിയമസഭയിലേയ്ക്ക് എത്തിയ ചരിത്രം: മാത്യു കുഴല്‍നാടന്‍

സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ചേര്‍ന്നു നിന്നു കൊണ്ടാണ് കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുവെന്ന കാര്യം പകല്‍ പോലെ വ്യക്തമാണന്നും അത് സഖാക്കള്‍ക്ക് പോലും അറിയാമെന്നും മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു.

Update: 2024-10-08 10:27 GMT

തിരുവനന്തപുരം: സംഘപരിവാറിന്റെ വോട്ടുവാങ്ങി നിയമസഭയിലേയ്ക്ക് എത്തിയ ചരിത്രമാണ് പിണറായി വിജയനുള്ളതെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ചേര്‍ന്നു നിന്നു കൊണ്ടാണ് കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുവെന്ന കാര്യം പകല്‍ പോലെ വ്യക്തമാണന്നും അത് സഖാക്കള്‍ക്ക് പോലും അറിയാമെന്നും മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു.

''ചരിത്രത്തില്‍ ആര്‍എസുഎസുമായി ബന്ധം ആര്‍ക്കാണെന്ന് പരിശോധിച്ചാല്‍ അത് എല്ലാവര്‍ക്കും മനസിലാകും. 1979-ല്‍ ആര്‍എസ്എസിന്റെ വോട്ടു വാങ്ങിയാണ് പിണറായി അധികാരത്തില്‍ വന്നത്. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ചേര്‍ന്നു നിന്നു കൊണ്ടാണ് കാര്യങ്ങള്‍ എല്ലാം ചെയ്യുന്നുത്. എഡിജിപിയെ സ്ഥാനത്തുനിന്ന് മാറിയത് എന്തിനാണെന്ന് ജനങ്ങളോട് പറയണ്ടേ! എന്നാല്‍ അത് അവര്‍ ചെയ്തില്ല. എന്നോ മാറ്റണ്ടതാണ് എഡിജിപിയെ,എന്നിട്ടും എന്തിനാണ് ഇത്രയും സംരക്ഷിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. 31/1/2024ല്‍ മുഖ്യമന്ത്രിയുടെ തല മോദിയുടെ കക്ഷത്തിലായതാണ്'' കുഴല്‍നാടന്‍ പറഞ്ഞു. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് പിണറായി വിജയന്റെ ഔദാര്യത്തിലാണെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News