
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഐവി ബാധയെന്ന് റിപോര്‍ട്ട്. രണ്ട് മാസത്തിനിടെ പത്ത് പേരാണ് എച്ച്ഐവി ബാധിതരായത്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് രോഗബാധയുണ്ടായത്.
ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം കണ്ടെത്തിയത്. ഒരേ സൂചി ഉപയോഗിച്ചതാണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.