ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ രോഗബാധിതർ

മലപ്പുറം : വളാഞ്ചേരിയിൽ ബ്രൗൺ ഷുഗർ കുത്തിവെച്ചതിലൂടെ എയ്ഡ്സ് പിടിപ്പെട്ട സംഭവത്തിൽ കൂടുതൽ പരിശോധനക്കൊരുങ്ങി ആരോഗ്യ വകുപ്പ്. രോഗബാധിതരെ പരിശോധിച്ച് ചികിൽസ നൽകുകയും കൂടുതൽ ആളുകളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാൽ രോഗം പിടിപെട്ടവരിൽ 4 പേർ ഇതുവരെയും ചികിൽസക്ക് വേണ്ടി സമീപ്പിച്ചിട്ടില്ല എന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രഹസ്യ സ്വഭാവം നിലനിർത്തിയാണ് പരിശോധനയും ചികിൽസയും നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നലെയാണ് വളാഞ്ചേരിയിൽ പത്തോളം പേർക്ക് എച്ച്ഐവി ബാധയെന്ന റിപോർട്ട് പുറത്തു വന്നത്. 15 പേരിൽ നടത്തിയ പരിശോധനയിലാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ മലയാളികളും മറ്റുള്ളവർ ബംഗാളികളുമാണ്. കൂടുതൽ പരിശോധനക്കുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.