തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണി അന്വേഷിക്കുന്ന സംഘത്തിന് കടന്നല്‍ കുത്തേറ്റു
തിരുവനന്തപുരം: കലക്ടറേറ്റിലെ ബോംബ് ഭീഷണി അന്വേഷിക്കാനെത്തിയ സംഘത്തിന് കടന്നല്‍ കുത്തേറ്റു. ജീവനക്കാരെ മുഴുവന്‍ കലക്ടറേറ്റില്‍ നിന്നൊഴിപ്പിച്ച് ഡോഗ് സ്‌ക്വോഡും ബോംബ് സ്‌ക്വോഡും പരിശോധന നടത്തുമ്പോഴാണ് തേനീച്ചക്കൂട് ഇളകിയത്. കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും പോലിസുകാര്‍ക്കും അടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു. കെഎസ്ആര്‍ടിസി ബസ് എത്തിയാണ് ഇവിടെയുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കുത്തേറ്റവര്‍ക്കെല്ലാം കലക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്.