തേനീച്ചക്കുത്തേറ്റ് ഒരാള്‍ മരിച്ചു; 36 പേര്‍ക്ക് പരിക്ക്

പുല്ലയില്‍ മൊട്ടലുവള രേവതി ഭവനില്‍ വി ബാബു ആണ് മരിച്ചത്.

Update: 2021-01-25 01:19 GMT

തിരുവനന്തപുരം: കിളിമാനൂര്‍ പുല്ലയില്‍ തേനീച്ചക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. പുല്ലയില്‍ മൊട്ടലുവള രേവതി ഭവനില്‍ വി ബാബു ആണ് മരിച്ചത്. മൊട്ടലുവിള വാട്ടര്‍ടാങ്കിന് സമീപം മരത്തിനുമുകളിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്ന് ഇന്ന രാവിലെ ഒമ്പതരയോടെയാണ് തേനീച്ചകള്‍ പ്രദേശവാസികളെ ആക്രമിച്ചത്. ഇതുവഴി പോയ ഇരുചക്രവാഹനയാത്രക്കാര്‍ക്കും തേനീച്ചക്കുത്തേറ്റു. വൈകീട്ട് മൂന്നോടെ വീണ്ടും തേനീച്ചകളുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. നഗരൂര്‍ പോലിസും വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റി.

Tags:    

Similar News