ആലുവയില്‍ ഹോട്ടല്‍ കത്തി നശിച്ചു

Update: 2023-01-05 13:48 GMT
ആലുവയില്‍ ഹോട്ടല്‍ കത്തി നശിച്ചു

കൊച്ചി: ആലുവയില്‍ മൂന്നാര്‍ റോഡിലെ ഹോട്ടല്‍ കത്തിനശിച്ചു. അശോകപുരത്തുളള കല്യാണ പന്തല്‍ കൊച്ചിന്‍ ബേക്ക് ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഓലകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് കത്തിയത്.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. തീപ്പിടത്തതില്‍ ഹോട്ടല്‍ പൂര്‍ണമായി കത്തി നശിച്ചു. ഹോട്ടലിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. അശോകപുരം തേറുള്ളി വീട്ടില്‍ ടിഎക്‌സ് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹോട്ടലിന്റെ സീലിങ് പനയോലകള്‍ കൊണ്ട് കവര്‍ ചെയ്തതിനാല്‍ തീ പെട്ടന്ന് ആളിപ്പടരുകയാണുണ്ടായത്. ആലുവ ഫയര്‍ഫോഴ്‌സില്‍ നിന്നുള്ള മൂന്ന് യൂനിറ്റ് വാഹനങ്ങളെത്തിയാണ് തീയണച്ചത്.

Tags:    

Similar News