അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കര്‍ണാടക പോലിസ് (video)

Update: 2025-04-13 16:47 GMT
അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കര്‍ണാടക പോലിസ് (video)

ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കൊന്നെന്ന് പോലിസ്. ഞായറാഴ്ച്ച അശോക് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബിഹാര്‍ സ്വദേശിയായ നിതേഷ് കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിടിയിലായതിന് പിന്നാലെ നിതേഷ് കുമാര്‍ പോലിസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലിസ് അറിയിച്ചു.


Similar News