കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന് സമീപം പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു തീപ്പിടിത്തമാരംഭിച്ചത്. പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഗ്‌നിശമനസേനയുടെ നാല് യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചുകൊണ്ടിരിക്കുന്നത്.
പെയിന്റ് നിര്‍മാണത്തിലുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തീ ആളിപ്പടരുകയാണ്. കോഴിക്കോട് ബീച്ചില്‍ നിന്നും മീഞ്ചന്തയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഗോഡൗണ്‍ ഒന്നാകെ കത്തുന്ന സ്ഥിതിയാണുള്ളത്. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. പോലിസ് സന്നാഹവും സ്ഥലത്തുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.