സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പടെ നൂറോളം ചാനലുകള്‍ അടച്ചുപൂട്ടും

Update: 2021-05-28 16:47 GMT

ന്യൂഡല്‍ഹി: സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫോക്‌സ് സ്‌പോര്‍ട്‌സ് അടക്കം നൂറോളം ചാനലുകളുടെ സംപ്രേഷണം നിര്‍ത്താനുള്ള തീരുമാനവുമായി ഡിസ്‌നി. ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കണ്‍സ്യൂമര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിസ്‌നി സിഇഓ ബോബ് ചാപെക് വ്യക്തമാക്കി.

രാജ്യാന്തര ചാനലുകള്‍ അടക്കം നൂറോളം ചാനലുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. ഐസിസി ഇവന്റുകള്‍, ഇന്ത്യയുടെ ഹോം മാച്ചുകള്‍, ഐഎസ്എല്‍ തുടങ്ങി ഒട്ടേറെ കായിക ഇവന്റുകളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാത്രം സംപ്രേഷണം ചെയ്യുന്നത്. ഐപിഎല്‍ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവന്റുകളുടെയൊക്കെ സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറിനാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഇവയില്‍ പലതും ഇനി ഡിസ്‌നിയുടെ ഓടിടി പ്ലാറ്റ്‌ഫോമുകളിലേ കാണാന്‍ കഴിയൂ.

Tags:    

Similar News