മൊളാവെ ചുഴലിക്കാറ്റ്: മധ്യ വിയറ്റ്‌നാമില്‍ വന്‍ നാശം

കാണാതായ 26 പേരും മത്സ്യബന്ധന തൊഴിലാളികളാണ്.

Update: 2020-10-28 17:02 GMT

കംപൂച്ചിയ: മധ്യ വിയറ്റ്‌നാമില്‍ മൊളാവെ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. രണ്ട് പേര്‍ കൊല്ലപ്പെടുകയും 26 പേരെ കാണാതാവുകയും ചെയ്തു. 375,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, ചുഴലിക്കാറ്റിന് മുന്നോടിയായി നൂറുകണക്കിന് വിമാനങ്ങള്‍ നിലത്തിറക്കി. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാണാതായ 26 പേരും മത്സ്യബന്ധന തൊഴിലാളികളാണ്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണും മേല്‍ക്കൂരകള്‍ പാറിയും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. വിയ്റ്റാനാമില്‍ മുന്‍പ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഴ്ചകളോളം ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംഭവിച്ചിരുന്നു. അതില്‍ 130 പേര്‍ കൊല്ലപ്പെടുകയും 310,000 വീടുകള്‍ നശിക്കുകയും ചെയ്തതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇടതടവില്ലാത്ത കൊടുങ്കാറ്റുകളെന്ന് റെഡ് ക്രോസ് വക്താവ് ക്രിസ്റ്റഫര്‍ റാസി പറഞ്ഞു. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലത്ത് വിയറ്റ്‌നാമില്‍ കനത്ത രീതിയില്‍ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്.

Tags:    

Similar News