'നിവാര്‍' ചുഴലിക്കാറ്റ്: തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ കനത്ത ജാഗ്രത

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍ഡിആര്‍എഫ് 30 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ആയിരത്തോളം ജീവനക്കാരെ പുനര്‍വന്യസിച്ചു.

Update: 2020-11-24 02:37 GMT

ചെന്നൈ: അടുത്ത 12 മണിക്കൂറിനുള്ളില്‍ 'നിവാര്‍' ചുഴലിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നവംബര്‍ 24 മുതല്‍ 26 വരെ തമിഴ്നാട്, പുതുച്ചേരി, കാരൈക്കല്‍ എന്നിവിടങ്ങളില്‍ വ്യാപകമായ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

'നിവാര്‍' ചുഴലിക്കാറ്റ്' അടുത്ത 12 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റായി വീശാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പുതുച്ചേരി 450 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗത്തേക്കും ചെന്നൈയുടെ 480 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗകത്തേക്കുമാണ് നീങ്ങുന്നത്. മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍ഡിആര്‍എഫ് 30 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ആയിരത്തോളം ജീവനക്കാരെ പുനര്‍വന്യസിച്ചു.അധിക വൈദ്യുത തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയും ഏര്‍പ്പെടുത്തി.

അരിയലൂര്‍, മ്യാദുതുരൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, കടലൂര്‍, വില്ലുപുരം, തിരുവാനമലൈ, കല്ലകുരിചി, പെരമ്പലൂര്‍ എന്നിവിടങ്ങളില്‍ ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തീരദേശ ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്ങല്‍പേട്ട്, മറ്റു ജില്ലകളായ വെല്ലൂര്‍, ധര്‍മ്മപുരി, തിരുപ്പട്ടൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.

'നിവാര്‍' ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് കൊറോണ വൈറസ് പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗയമ ബയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റി ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ചുഴലിക്കാറ്റ് വീക്ഷിച്ച് വിവിധ നടപടികള്‍ അവലോകനം ചെയ്തു. ജീവന്‍ നഷ്ടപ്പെടുന്നതും ദുരിതബാധിത പ്രദേശങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കുന്നതും ലക്ഷ്യമിട്ട് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.

Tags:    

Similar News