ഹൈദര്‍പോറ ഏറ്റുമുട്ടല്‍: സുരക്ഷാസേനക്ക് ക്ലീന്‍ചിട്ട് നല്‍കി പ്രത്യേക അന്വേഷണ സംഘം

Update: 2021-12-29 03:51 GMT

ശ്രീനഗര്‍: ശ്രീനഗറിലെ ഹൈദര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സിവിലിയന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൈന്യത്തിന് ക്ലീന്‍ ചിട്ട് നല്‍കി പ്രത്യേക അന്വേഷണ സംഘം. ഹൈദര്‍പോറയിലെ ഒരു ഡോക്ടറെയും സഹായിയെയും ബിസിനസ്‌കാരനെയും ഒന്നുകില്‍ സായുധര്‍ മനുഷ്യപരിചയായി ഉപയോഗിച്ചിരിക്കാമെന്നും അല്ലെങ്കില്‍ കൊലപ്പെടുത്തിയതാവാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതോടൊപ്പം കൊല്ലപ്പെട്ട ഡോക്ടര്‍ മുദസില്‍ ഗുല്‍ സായുധര്‍ക്ക് അഭയം നല്‍കിയിരിക്കാമെന്നും ബിസിനസ്‌കാരനായ അല്‍ത്താഫ് ഭട്ട് സായുധരുടെ സാന്നിധ്യം മറച്ചുവച്ചെന്നും ഏജന്‍സി ആരോപിക്കുന്നു.

നവംബര്‍ 15ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു വിദേശിയടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഇതിനെതിരേ ഉയര്‍ന്നുവന്നത്.

മൂന്ന് സിവിലിയന്‍മാരാണ് അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റമുട്ടല്‍ വ്യാജമായിരുന്നെന്നും സുരക്ഷസേന തങ്ങളുടെ പ്രിയപ്പെട്ടവരെ മനുഷ്യപരിചയാക്കുകയായിരുന്നെന്നും കുടുംബങ്ങള്‍ ആരോപിച്ചു.

ഡോ. മുദസിറിന്റെ ഓഫിസിലെ അറ്റന്ററും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ പാകിസ്താനി 'ഭീകര'നാണെന്നാണ് പോലിസിന്റെ ആരോപണം.

ശ്രീനഗര്‍ ഐജി സുജിത് കുമാറാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി.

Tags:    

Similar News