ഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത് അടിച്ചേല്‍പ്പിക്കലിനെയും വര്‍ഗീയതയേയും: എം കെ സ്റ്റാലിന്‍

Update: 2025-03-27 09:01 GMT
ഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത് അടിച്ചേല്‍പ്പിക്കലിനെയും വര്‍ഗീയതയേയും: എം കെ സ്റ്റാലിന്‍

ചെന്നൈ: ഭാഷാ വിവാദത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ 'രാഷ്ട്രീയ കോമഡി' ആണെന്നും സംസ്ഥാനം ഒരു ഭാഷയെ എതിര്‍ക്കുന്നില്ലെന്നും മറിച്ച് അതിന്റെ 'അടിച്ചേല്‍പ്പിക്കലിനും വര്‍ഗീയതയ്ക്കും' എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ദ്വിഭാഷാ നയത്തെയും ന്യായമായ അതിര്‍ത്തി നിര്‍ണ്ണയത്തെയും കുറിച്ചുള്ള തമിഴ്നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം 'രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നുവെന്നും അതില്‍ ബിജെപി അസ്വരാണ് എന്നും സ്റ്റാലിന്‍ കൂട്ടിചേര്‍ത്തു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ലെന്നും ഇത് അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നുന്നതിനാലാണ് സ്റ്റാലിന്‍, പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

Tags:    

Similar News