ഐസിയുവില്‍ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായെന്ന് പരാതി

Update: 2025-04-16 02:56 GMT
ഐസിയുവില്‍ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായെന്ന് പരാതി

ഗുഡ്ഗാവ്: സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ അര്‍ധ ബോധാവസ്ഥയില്‍ കഴിയുകയായിരുന്ന എയര്‍ഹോസ്റ്റസിനെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി. ഏപ്രില്‍ ആറിന് നടന്ന സംഭവത്തില്‍, ഡിസ്ചാര്‍ജ് ആയ ശേഷം ഏപ്രില്‍ പതിമൂന്നിന് യുവതി പോലിസില്‍ പരാതി നല്‍കി. പരാതിയില്‍ സദര്‍ പോലിസ് കേസെടുത്തു. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുഡ്ഗാവില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനസമയത്ത് താന്‍ വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് യുവതിയുടെ പരാതി പറയുന്നു. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പോലിസ് അറിയിച്ചു.

Similar News