
ഗസ സിറ്റി: ഗസയിലെ റഫ പ്രദേശത്തെ പൂര്‍ണമായും ചുറ്റിവളഞ്ഞുവെന്ന് ഇസ്രായേലി സൈന്യം. ഇതോടെ റഫ പ്രദേശം തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. ഇസ്രായേലി സൈന്യത്തിലെ 36ാം ഡിവിഷനും ഗസ-ഈജിപ്ത് അതിര്‍ത്തിയിലെ ഗസ ഡിവിഷനുമാണ് ഈ സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഗസയില്‍ തടവിലുള്ള ഇസ്രായേലികളെ വിട്ടയച്ചില്ലെങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് തിട്ടൂരവും ഇറക്കിയിട്ടുണ്ട്.