ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഫോടനം; ബിഎസ്എഫ് ജവാന് പരിക്ക്

ഗുരുദാസ് പൂര്: പഞ്ചാബിലെ ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഫോടനം. ഗുരുദാസ് പൂരിലെ ദോരംഗ്ല ഗ്രാമത്തിലെ ചാത്ര ബോര്‍ഡര്‍ ഔട്ട് പോസ്റ്റിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇതില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. മുമ്പ് ഒരിക്കലും ഈ പ്രദേശത്ത് സ്ഫോടനം നടന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൃഷിക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുടെ അതിര്‍ത്തിയുടെ ഉള്ളിലാണ് കുഴി ബോംബുണ്ടായിരുന്നത്. മൂന്നു കുഴിബോംബുകള്‍ കൂടി പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.