പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നെങ്കിലെ അവര്‍ക്ക് സ്ത്രീകളുടെ വേദന മനസിലാകൂ: സുപ്രിം കോടതി

Update: 2024-12-04 09:12 GMT

ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ വേദന മനസിലാകുമായിരുന്നെന്ന് സുപ്രിംകോടതി. മധ്യപ്രദേശിലെ വനിതാ ജഡ്ജിമരെ പുറത്താക്കിയ സംഭവത്തില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ബിവി നാഗരത്നയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്ത്രീകളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നത് വളരെ എളുപ്പമാണ്. നമ്മള്‍ ആ കാര്യം കുറെ കാലമായി കേള്‍ക്കുന്നു. എങ്ങനെയാണ് ഇപ്രകാരം പറയാന്‍ സാധിക്കുക. പ്രത്യേകിച്ച് സ്ത്രീകളോട്? അവര്‍ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതിനാലാണ് അവര്‍ പതുക്കെ ജോലി ചെയ്യുന്നത്. ആ കാരണത്താല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ സാധിക്കില്ല. 'അവര്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ മാത്രമേ അവര്‍ക്ക് എല്ലാം മനസിലാകൂ,' ജസ്റ്റിസ് പറഞ്ഞു.

2023 ജൂണിലാണ് മധ്യപ്രദേശിലെ വനിതാ സിവില്‍ ജഡ്ജിമാരെ ജോലിയില്‍ മോശം പ്രകടനം കാഴ്ച്ചവെച്ചു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

Tags:    

Similar News