ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 5.5 ശതമാനമായിരുന്നു. ഏപ്രില്‍ 4ാം തിയ്യതിയാണ് ഇത്രയും കുറവ് നിരക്ക് രേഖപ്പെടുത്തിയത്, 4.64ശതമാനം.
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ പ്രവണത സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.
രോഗ്യവ്യാപം വര്‍ധിച്ചിരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ മുകളിലായിരുന്നു. ഏപ്രില്‍ 22നാണ് നിരക്ക് ഏറ്റവും ഉയര്‍ന്നത്, 36.24 ശതമാനം.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 5 ശതമാനത്തില്‍ കുറവ് കൊവിഡ് പോസിറ്റിവിറ്റി നിരക്കാണെങ്കില്‍ വ്യാപനം നിയന്ത്രണവിധേയമാണെന്ന് വിലയിരുത്താം.