ജാര്‍ഖണ്ഡില്‍ മാര്‍ക്ക് കുറച്ചതിന് അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി; പ്രേരണാക്കുറ്റത്തിന് ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
ദുംക: ജാര്‍ഖണ്ഡിലെ ധുംകയില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തങ്ങളെ പരീക്ഷയില്‍ മനപ്പൂര്‍വം തോല്‍പ്പിച്ചെന്നാണ് കുട്ടികളുടെ പരാതി.
സംഭവത്തില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരേ പോലിസ് എഫ്‌ഐആര്‍ തയ്യാറാക്കി.
പ്രധാനാധ്യാപകന്റെ നിര്‍ദേശപ്രകാരം തങ്ങളെ മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തതായി അധ്യാപകനായ സുമന്‍ കുമാറും ക്ലര്‍ക്ക് സോനേറാം ചൗരെയും പരാതി നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകനും 11 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു- ധുംക സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് നിത്യാനന്ദ് ഭോക്ത പറഞ്ഞു.
സംഭവം അറിഞ്ഞ് ദുംക വിദ്യാഭ്യാസ ഓഫിസര്‍ സ്ഥലത്തെത്തി അന്വേഷണംനടത്തി. അധ്യാപകര്‍ പ്രാക്ടിക്കലില്‍ വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് നല്‍കിയതെന്നും മാര്‍ക്ക് കുറച്ചതിന് വിശദീകരണം നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഒരു യോഗത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്.