കര്‍ണാടകയില്‍ 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ രോഗിബാധിതരുടെ എണ്ണം എട്ട്

Update: 2021-12-16 17:55 GMT

ബെംഗളൂരു: കര്‍ണാടകയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8 ആയതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പറഞ്ഞു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. യുകെ, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഇവര്‍.

രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയവരാണ്. രോഗബാധതര്‍ 19നും 70നും ഇടയില്‍ വയസ്സുള്ളവരാണ്.

Tags:    

Similar News