തിരുവനന്തപുരം:നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. 80 രൂപകൂടി പവന് 57,800 രൂപയായി. പുതുവര്‍ഷത്തില്‍ വര്‍ധനമാത്രം ഉണ്ടായ സ്വര്‍ണ വിപണിയില്‍ ആദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞിരുന്നത്. 320 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. അതിന് ശേഷം ഇന്നലെ വരെ മാറ്റമുണ്ടാകാത്ത വിലയാണ് വീണ്ടും ഉയര്‍ന്നത്. കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77,470 രൂപയാണ്.