ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ

കാന്‍സര്‍ മരുന്നുകള്‍ ഉളപ്പെടെ 30 ടണ്‍ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്.

Update: 2024-10-29 09:59 GMT
ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഫലസ്തീന്‍ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. കാന്‍സര്‍ മരുന്നുകള്‍ ഉളപ്പെടെ 30 ടണ്‍ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്.

''ഫലസ്തീന്‍ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നു. ജീവന്‍രക്ഷാ മരുന്നുകളും കാന്‍സര്‍ മരുന്നുകളുമടക്കം വലിയോരു മെഡിക്കല്‍ സഹായം തന്നെയാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.30 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും കഴിഞ്ഞ ആഴ്ച ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചിരുന്നു.




Tags:    

Similar News