ഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു

Update: 2024-01-16 06:28 GMT

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരം 20,0000 കോടി ഡോളര്‍ കടന്നതായി ഇന്ത്യ-യുഎസ് വ്യാപാര ഫോറം അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം വന്‍വിജയമായതിന്റെ സൂചനയാണിതെന്ന് ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സിഇഒ മുകേഷ് അഘി പറഞ്ഞു. എന്‍ജിനുകള്‍, ക്വാണ്ടം കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്ര്യൂരിറ്റി, സ്‌പേസ് പാര്‍ട്ണര്‍ഷിപ്പ് എന്നീ രംഗങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പര പങ്കാളിത്തമുള്ള പ്രധാനമേഖലകള്‍. ഭാവിയില്‍ ഈ മേഖലകളില്‍ വലിയ കുതിപ്പുണ്ടാവുമെന്നും മുകേഷ് അഘി അഭിപ്രായപ്പെട്ടു.

    നേരത്തേ തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന വ്യാപാരം ഇപ്പോള്‍ പതിന്മടങ്ങ് ശക്തിയില്‍ മുന്നോട്ടുകുതിക്കുകയാണ്. ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഇന്ത്യ-യുഎസ് വ്യാപരം സംബന്ധിച്ച് ആറ് കേസുകളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതായി മഹേഷ് അഘി പറഞ്ഞു. യുഎസിന് സ്വതന്ത്രവ്യാപാരക്കരാര്‍ എന്നൊന്നില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അത് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് പരിമിതികളില്‍ നിന്നുകൊണ്ടുള്ള വ്യാപാരമായിരുന്നു ഞങ്ങളുടെ മനസ്സില്‍. അത് വിജയിക്കുകയും ചെയ്തു. പല യുഎസ് കമ്പനികളുടെയും ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്നുള്ള വിതരണശൃംഖല ഇന്ത്യയിലേക്ക് മാറ്റി റിസ്‌ക് കുറയ്ക്കാനുള്ള പ്രവണത പല യുഎസ് കമ്പനികള്‍ക്കുമുണ്ട്. ഇന്ത്യയെപ്പറ്റി യുഎസ് കമ്പനികള്‍ക്ക് ആവേശമുണ്ട്. ഇന്ത്യയിലെ വിപണന സാധ്യതകളിലും അവര്‍ക്ക് പ്രതീക്ഷയുണ്ടെന്നും മഹേഷ് അഘി പറഞ്ഞു.

Tags:    

Similar News