പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യ

Update: 2025-04-29 10:27 GMT
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ സസ്‌പെന്‍ഡ് ചെയ്തു. 'പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം' പ്രചരിപ്പിച്ചതിന് 63 ദശലക്ഷം സബ്‌സ്‌െ്രെകബര്‍മാരുള്ള 16 പാകിസ്താന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനു പിന്നാലെയാണ് നടപടി.പാക് മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ സസ്‌പെന്റ് ചെയ്തിട്ടുള്ളത്.

അക്രമം നടത്തുന്ന സംഘടനകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ പാകിസ്താന്‍ ചരിത്രത്തെകുറിച്ച് അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പാകിസ്താന്‍ പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം, ആക്രമണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന ഒരു രാഷ്ട്രമായി പാകിസ്താനെ തുറന്നു കാട്ടുന്നതാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പറഞ്ഞു.

Tags:    

Similar News