ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ക്യാംപ്

Update: 2020-11-18 10:24 GMT

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിനു തുടക്കമായി. കൊവിഡ് മഹാമാരിയുടെ ഭീതിയില്‍ കഴിഞ്ഞിരുന്ന സമൂഹത്തിന് സ്വന്തം ആരോഗ്യത്തെ മറന്നു സേവനം നല്‍കിയ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചു കൊണ്ടാണ് ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുള്ള അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം, ഷുഗറിന്റെ അളവ്, ബി.എം.ഐ. എന്നിവക്ക് പുറമെ വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ള കുത്തിവെപ്പും ക്യാപില്‍ വെച്ച് നല്‍കി.

ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിനു കീഴിലുള്ള ഷറഫിയ, മക്കാ റോഡ്, ബലദ് ഏരിയ സമിതികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാപ് സംഘടിപ്പിച്ചത്. മെഡിക്കല്‍ ക്യാപിന്റെ ഉദ്ഘാടനവും ഷറഫിയ ഏരിയക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള വൈദ്യ പരിശോധനയും കഴിഞ്ഞ ദിവസം ഷറഫിയ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.




 


ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരളാ ചാപ്റ്റര്‍ സെക്രട്ടറി മുഹമ്മദ് അലി വെങ്ങാടിന്റെ അധ്യക്ഷതയില്‍ അല്‍ അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അഹമ്മദ് ആലുങ്ങല്‍ ക്യാപ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍, സോഷ്യല്‍ ഫോറം ജിദ്ദ കേരള പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, അല്‍ അബീര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ അബ്ദുല്‍ റഹ്‌മാന്‍ പുഴക്കര സംസാരിച്ചു.

ഫ്രറ്റേണിറ്റി ഫോറം പി.ആര്‍. അസി. കോഓര്‍ഡിനേറ്റര്‍ മുജീബ് കുണ്ടൂര്‍, ഷറഫിയ ഏരിയ സെക്രട്ടറി റഷീദ് ഷൊര്‍ണ്ണൂര്‍ , ഫ്രറ്റേണിറ്റി ഫോറം പി.ആര്‍ കോഓര്‍ഡിനേറ്റര്‍ റാഫി ബീമാപള്ളി, മക്കാ റോഡ് ഏരിയ പ്രസിഡണ്ട് മുജീബ് അഞ്ചച്ചവിടി, റഷീദ് പനങ്ങാങ്ങര, നാസര്‍ കരുളായി, സജീര്‍ ചുങ്കത്തറ തുടങ്ങിയവര്‍ ക്യാപിന് നേതൃത്വം നല്‍കി. മക്കാ റോഡ് ബലദ് ഏരിയകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്യാപ് അടുത്ത ആഴ്ചകളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News