ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ

Update: 2025-03-23 00:19 GMT
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ

ദുബൈ: ഇന്ത്യ-യുഎഇ സെക്ടറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസ് നടത്താന്‍ അനുമതി ആവശ്യപ്പെട്ടതായി ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുല്‍ നാസര്‍ ജമാലി അല്‍ ഷാലി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാമയാന ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് യുഎഇ ഇക്കാര്യം ആവശ്യപ്പെട്ടത്. വിമാന സര്‍വ്വീസ് കൂടുമ്പോള്‍ യാത്ര നിരക്ക് 20 ശതമാനം വരെ കുറയുമെന്നും ആയതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ടുറിസം മേഖലക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും അംബാസിഡര്‍ പറഞ്ഞു. യാത്ര നിരക്ക് കുറയുന്നതിനാല്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും അവരെ കൂടുതല്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News