വിദ്യാര്‍ഥിനിയെ ക്രിസ്ത്യാനിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസ്

Update: 2025-04-09 01:01 GMT
വിദ്യാര്‍ഥിനിയെ ക്രിസ്ത്യാനിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസ്

റായ്പൂര്‍: വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ഛത്തീസ്ഗഡിലെ കുങ്കുരിയിലെ ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് കേസ്. അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ പരാതിക്കാരി ജനുവരി മുതല്‍ പഠനത്തില്‍ നിന്നും ഹോസ്പിറ്റല്‍ ജോലികളില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ആവശ്യമായ ഹാജര്‍ ഇല്ലാത്തതിനാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ച് കോളജില്‍ നിന്ന് നോട്ടിസുകള്‍ നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയെന്നാണ് സിസ്റ്റര്‍ ബിന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Similar News