വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്
കുവൈത്ത് സിറ്റി: ഒന്നര വര്‍ഷത്തിനു ശേഷം കുവൈത്തിലേക്ക് നേരിട്ട് യാത്ര സാധ്യമായിട്ടും പ്രവാസികളെ വിഷമത്തിലാക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലെ ടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്നാവുന്നതല്ല. ഒന്നര ലക്ഷം മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റിന് മാത്രമായി ആവശ്യപ്പെട്ടുന്നത്. നിലവില്‍ പ്രതിവാരം ഇന്ത്യയില്‍ നിന്നും 5,700 പേര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാം. ഇതില്‍ 2,700 പേരെ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് കൊണ്ടുവരാം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് താങ്ങാവുന്ന തുകയില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കണമെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ് കുവൈത്ത്. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരും പ്രവാസികാര്യ മന്ത്രാലയവും നോര്‍ക്കയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.