കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

Update: 2022-02-07 08:04 GMT

റിയാദ്: ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ ബജറ്റില്‍ തീര്‍ത്തും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കൊവിഡ് പ്രതിസന്ധിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനോ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിനുള്ള ക്ഷേമപദ്ധതികള്‍ക്കോ ഒന്നും വകയിരുത്താതിരുന്നത് നീതീകരിക്കാനാവാത്തതാണ്. വിമാനക്കമ്പനികളുടെ കൊള്ളയില്‍ ദുരിതത്തിലായ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബജറ്റില്‍ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പ്രസ്താവനയിലൂടെ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് അലവി ചുള്ളിയാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് എന്‍ എന്‍, മുഹിനുദ്ദീന്‍, സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതിരുത്തി, വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അസീസ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

അഷ്‌റഫ് വേങ്ങൂര്‍,റസാഖ് മാക്കൂല്‍, അന്‍വര്‍ പി. എസ്, അന്‍വര്‍ ആറ്റിങ്ങല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

Tags:    

Similar News